'മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി പങ്കുവയ്ക്കുന്നു'; വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മാളവിക

മാന്യയായ പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു
'മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി പങ്കുവയ്ക്കുന്നു'; വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മാളവിക
Updated on: 
1 min read

തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് എത്തിയവര്‍ക്ക് തക്ക മറുപടിയുമായി നടി മാളവിക മോഹനന്‍. ഹാഫ് ജീന്‍സില്‍ ഗ്ലാമറായി കസേരയില്‍ ഇരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് വിമര്‍ശകര്‍ക്ക് മറുപടിയായി  നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

നേരത്തെ ഇതേവേഷം ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന് നടിക്ക് മോശം കമന്റുകളും രൂക്ഷവിമര്‍ശനവും ലഭിച്ചിരുന്നു. ഇതിന് പ്രതികരണമായിട്ടാണ് ഇതേ വസ്ത്രം അണിഞ്ഞ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തത്. 

'മാന്യയായ പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാന്‍ ധരിക്കും.'ചിത്രത്തിന്റെ അടിക്കുറിപ്പില്‍ മാളവിക അഭിപ്രായപ്പെട്ടു. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്. നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. നടിമാരായ ശ്രിന്ദ, പാര്‍വതി തുടങ്ങിയവര്‍ മാളവികയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER