മാമാങ്കം കാണാൻ വിവാഹം പോലും മാറ്റിവച്ചു; കല്യാണ തിയതി നേരത്തെയാക്കി മമ്മൂട്ടി ആരാധകൻ 

മാമാങ്കം റിലീസ് ദിനത്തിൽ തന്നെ കാണാൻ വേണ്ടിയാണ് വിവാഹം നേരത്തെയാക്കിയത്
മാമാങ്കം കാണാൻ വിവാഹം പോലും മാറ്റിവച്ചു; കല്യാണ തിയതി നേരത്തെയാക്കി മമ്മൂട്ടി ആരാധകൻ 
Updated on
1 min read

രാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. നവംബർ 21ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിനായി തന്റെ വിവാഹം തന്നെ മാറ്റിവച്ച മെയ്മോൻ സുരേഷാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് താരം. മമ്മൂട്ടിയുടെ കട്ട ഫാനായ മെയ്മോൻ മാമാങ്കം റിലീസ് ദിനത്തിൽ തന്നെ കാണാൻ വേണ്ടിയാണ് വിവാഹം നേരത്തെയാക്കിയത്. 

നവംബർ 21ന് വിവാഹം ഉറപ്പിച്ചിരുന്ന മെയ്മോൻ മാമാങ്കത്തിന്റെ റിലീസ് തിയതി അറിഞ്ഞതും കല്യാണ തിയതി മാറ്റാൻ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ വിവാഹം ഇന്നലെ നടത്തി. 

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് നിര്‍മിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് തിരക്കഥ. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം കണ്ണൂര്‍, ഒറ്റപ്പാലം,കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com