മാളവിക കാലിഫോര്‍ണിയയില്‍: അവധിക്കാല ചിത്രങ്ങള്‍ കാണാം

താരത്തിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. 
മാളവിക കാലിഫോര്‍ണിയയില്‍: അവധിക്കാല ചിത്രങ്ങള്‍ കാണാം
Updated on
2 min read

ട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് നടി മാളവിക മോഹനന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കേരളത്തില്‍ വേരുകളുള്ള മുംബൈക്കാരിയായ ഈ നടി ഇപ്പോള്‍ ബോളിവുഡില്‍ അറിയപ്പെടുന്ന താരമാണ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. 

സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത മാളവിക കാലിഫോര്‍ണിയയില്‍ അവധിയാഘോഷത്തിലാണ്. അവിടെ നിന്നുളള യാത്ര ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ പ്രകൃതിഭംഗി ആസ്വദിച്ച് സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുകയാണ്. 

മലയാളി ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. രജനികാന്ത് ചിത്രം പേട്ടയില്‍ പ്രധാനവേഷത്തില്‍ നടി അഭിനയിച്ചിരുന്നു. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സിലൂടെയാണ് മാളവിക ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം 'ഹീറോ'യാണ് മാളവികയുടെ വരാനിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com