മാസും ആക്ഷനും നിറച്ച് ആദിത്യ അരുണാചലം; ദര്‍ബാര്‍ മോഷന്‍ പോസ്റ്റര്‍ മലയാളത്തിലും

രജനികാന്ത്- എ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മാസും ആക്ഷനും നിറച്ച് ആദിത്യ അരുണാചലം; ദര്‍ബാര്‍ മോഷന്‍ പോസ്റ്റര്‍ മലയാളത്തിലും
Updated on: 
1 min read

രജനികാന്ത്- എ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രജനി ആരാധാകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായ ആദിത്യ അരുണാചലമായാണ് സൂപ്പര്‍ സ്റ്റാര്‍ എത്തുന്നത്.

മാസും ആക്ഷനും ഒരുമിക്കുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിനെക്കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

27വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനി പൊലീസ് വേഷത്തിലെത്തുന്നത്. മുരുഗദോസുമായുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണ് ദര്‍ബാര്‍. എസ്‌ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുമ്പോള്‍ സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER