മിസ് ഇന്ത്യ മത്സരത്തിന്റെ തലേന്ന് അച്ഛന് കരള്‍ നല്‍കി മകള്‍, ഹൃദയസ്പര്‍ശിയായ വീഡിയോ

ഹൃദയസ്പര്‍ശിയായ സംഭവകഥ അതേപടി പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തില്‍.
മിസ് ഇന്ത്യ മത്സരത്തിന്റെ തലേന്ന് അച്ഛന് കരള്‍ നല്‍കി മകള്‍, ഹൃദയസ്പര്‍ശിയായ വീഡിയോ
Updated on
1 min read

മിസ് ഇന്ത്യ മത്സരത്തിനു പങ്കെടുക്കാന്‍ തയ്യാറായി നിന്ന മകള്‍ പെട്ടെന്ന് അസുഖബാധിതനായി കിടപ്പിലായ തന്റെ അച്ഛന് കരള്‍ ദാനം നല്‍കിയ വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന ഈ സംഭവത്തെ ആസ്പദമാക്കി ഒരു ഷോര്‍ട്ട്ഫിലിം പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണാമൂര്‍ത്തി എന്ന സംവിധായകന്‍.

മകള്‍ അച്ഛനോടുള്ള സ്‌നേഹം തെളിയിച്ച ഈ സംഭവം  'മിസ് വേള്‍ഡ്' എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം ആയി പുറത്തിറങ്ങിയിരിക്കുന്നത്. ബിഹൈന്റ് വുഡ്‌സ് ടിവി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

ഹൃദയസ്പര്‍ശിയായ സംഭവകഥ അതേപടി പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തില്‍. കുമാര്‍, നിവേദ, അനന്യ, കരോളിന്‍ തുടങ്ങിയവരാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. കാര്‍ത്തിക്ക് ആണ് ഛായാഗ്രഹണം. യുഗയുടെ വരികള്‍ക്ക് എം എസ് ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു. ദീപ്തി സുരേഷ് ആണ് ആലാപനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com