മുംബൈ ​ഗായകനുമായി അമലയുടെ വിവാഹം കഴിഞ്ഞോ? മറുപടിയുമായി താരം 

ഭവ്നിന്ദർ സിങ് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്
മുംബൈ ​ഗായകനുമായി അമലയുടെ വിവാഹം കഴിഞ്ഞോ? മറുപടിയുമായി താരം 
Updated on: 
1 min read

നടി അമല പോളിന്റെ പ്രണയത്തേയും വാർത്തയേയും കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. മുംബൈയിൽ നിന്നുള്ള ​ഗായകനും താരത്തിന്റെ സുഹൃത്തുമായുള്ള ഭവ്നിന്ദർ സിങ്ങുമായി അമല വിവാഹം കഴിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.  ഭവ്നിന്ദർ സിങ് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. പിന്നീട് ചിത്രങ്ങൾ നീക്കം ചെയ്തു. ഇതോടെ ഇരുവരും വേർപിരിഞ്ഞെന്നും വാർത്തകൾ വന്നു. 

എന്നാൽ അപ്പോഴൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാൻ താരം തയാറായിരുന്നില്ല. എന്നാൽ ഇപ്പോൾ വിവാഹവാർത്തയെക്കുറിച്ച് മനസുതുറക്കുകയാണ് അമല. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും പ്രണയത്തെക്കുറിച്ച് പറഞ്ഞതുപോലെ സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്ന് അമല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

"എന്‍റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്‍റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും"- അമല വ്യക്തമാക്കി. 

തന്റെ പ്രണയത്തെക്കുറിച്ച് അമല ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഭവ്നിന്ദറാണ് അമലയുടെ പ്രണയമെന്ന വാർത്തകൾ വന്നത്. കേരളത്തിലും മറ്റും അമലയ്ക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹം പങ്കുവെച്ചിരുന്നു, തമിഴ് സംവിധായകൻ എ.എൽ വിജയ് ആണ് അമലയുടെ മുൻഭർത്താവ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com