മുംബൈയിലെ ധാരാവിയെ തമിഴ്‌നാട്ടിലേക്ക് എത്തിച്ച് കാല; രജനീകാന്ത് ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം 

ആയിരക്കണക്കിന് തൊഴിലാളികള്‍ മാസങ്ങളോളം അധ്വാനിച്ചാണ് സെറ്റ് ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍
മുംബൈയിലെ ധാരാവിയെ തമിഴ്‌നാട്ടിലേക്ക് എത്തിച്ച് കാല; രജനീകാന്ത് ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം 
Updated on
1 min read

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കാല റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. തമിഴ്‌നാട് മാത്രമല്ല രാജ്യം മുഴുവന്‍ സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മുംബൈയിലെ അധോലാക നായകനായാണ് ചിത്രത്തില്‍ രജനി എത്തുന്നത്. കാലയുടെ ട്രെയ്‌ലറും മറ്റും കണ്ടപ്പോള്‍ മുംബൈയിലെ ചേരി പ്രദേശത്താണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന കാലയുടെ മേക്കിങ് വീഡിയോ. ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ സെറ്റ് തമിഴ്‌നാട്ടില്‍ ഒരുക്കിയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ശരിക്ക് പറഞ്ഞാല്‍ ഒറിജിലിനെ വെല്ലുന്ന തരത്തിലാണ് തമിഴ്‌നാട്ടില്‍ ധാരാവി സെ്റ്റ് ചെയ്തത്.

ആയിരക്കണക്കിന് തൊഴിലാളികള്‍ മാസങ്ങളോളം അധ്വാനിച്ചാണ് സെറ്റ് ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ധാരാവിയിലെ പേരുകെട്ട ഇടങ്ങളായ ധോബി ഘട്ടും കുംമ്പര്‍വാഡയും എല്ലാം സെറ്റില്‍ അതുപോലെ തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്. 

ചിത്രത്തിലെ രജനീകാന്തിന്റെ ലുക്കും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സോള്‍ട്ട്‌ ആന്‍ഡ് പെപ്പറിലാണ് രജനി എത്തുന്നത്. ലോകവ്യാപകമായി ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ കാവേരി പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടകയില്‍ ചിത്രം റിലീസിന് എത്തിയേക്കില്ല. കബാലിക്ക് ശേഷമുള്ള പാ രഞ്ജിത്തുമായുള്ള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com