'മുംബൈയില്‍ കാലു കുത്തിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ബിഗ് ബോസ് വിജയിക്കെതിരേ ശ്രീശാന്ത് ആരാധകന്റെ ഭീഷണി

ബിഗ് ബോസിലെ വിജയി ആകാന്‍ ദീപികയ്ക്ക് അര്‍ഹതയില്ലെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ഥ വിജയിയെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം
'മുംബൈയില്‍ കാലു കുത്തിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ബിഗ് ബോസ് വിജയിക്കെതിരേ ശ്രീശാന്ത് ആരാധകന്റെ ഭീഷണി
Updated on
1 min read

ബിഗ് ബോസ് വിജയി ദീപിക കക്കാറിന് എതിരേ ആസിഡ് ആക്രമണ ഭീഷണിയുമായി ശ്രീശാന്ത് ഫാന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭീഷണി ഉയര്‍ന്നത്. മുംബൈയില്‍ കാലുകുത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. തനിക്ക് വന്ന സന്ദേശം ദീപിക തന്നെയാണ് പുറത്തുവിട്ടത്. 

ബിഗ് ബോസിലെ വിജയി ആകാന്‍ ദീപികയ്ക്ക് അര്‍ഹതയില്ലെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ഥ വിജയിയെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം. മുംബൈയില്‍ വന്നാല്‍ നിങ്ങളുടെ മുഖം ആഡിഡ് ഒഴിച്ച് വികൃതമാക്കുമെന്നും ഇയാള്‍ പറയുന്നു. മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ദീപിക ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്നെ ആക്രമിക്കുമെന്ന് സന്ദേശം അയച്ച ആളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാണ് ദീപിക ആവശ്യപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com