''മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്'': മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി, വീഡിയോ

ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ എവിടെയുമുണ്ടാകും.
''മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്'': മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി, വീഡിയോ
Updated on: 
1 min read

അലക്‌സ് സംവിധാനം ചെയ്ത് രചന നാരായണന്‍കുട്ടി പ്രധാനവേഷത്തിലെത്തിയ 'വഴുതന' എന്ന ഷോര്‍ട്ട്ഫിലിം യൂട്യൂബില്‍ ട്രെന്‍ഡിങ് ആവുകയാണ്. പന്ത്രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ കുഞ്ഞ് ചിത്രം സമൂഹത്തിലെ പലര്‍ക്കുമുള്ള മറുപടിയാണ്. ഷോര്‍ട്ട്ഫിലിം പുറത്തിറങ്ങുന്നതിന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ വഴുതനയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ഈ ടീസറും യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ എവിടെയുമുണ്ടാകും. അത്തരക്കാര്‍ക്ക് മുഖത്തടിക്കുന്ന മറുപടിയുമായാണ് 'വഴുതന' അവസാനിക്കുന്നത്. 

തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ജയകുമാറും രചന നാരായണന്‍കുട്ടിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസറ്റിന്‍ ജോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. റോണി റാഫേലിന്റെതാണ് സംഗീതം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER