മുണ്ടൂർ മാടന്റെ ഇടി വാങ്ങിയ അന്നത്തെ അനുഭവങ്ങൾ; സാബുമോന്റെ അവസ്ഥകണ്ട് അമ്പരന്ന് ആരാധകർ

അടിയുടെ ഷൂട്ടിന്റെ ആദ്യ ദിവസത്തെ അവസ്ഥയാണ് ഇതെന്നു പറഞ്ഞാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
മുണ്ടൂർ മാടന്റെ ഇടി വാങ്ങിയ അന്നത്തെ അനുഭവങ്ങൾ; സാബുമോന്റെ അവസ്ഥകണ്ട് അമ്പരന്ന് ആരാധകർ
Updated on
1 min read

ബിജു മേനോനും പൃഥ്വിരാജും ഒന്നിച്ച അയ്യപ്പനും കോശിയും മികച്ച വിജയമായിരുന്നു. ചിത്രത്തിലെ അയ്യപ്പൻ നായരേയും കോശിയേയും കുറിച്ചുള്ള ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. നടൻ സാബുമോൻ അബ്ദുൽസമദും പ്രധാന റോളിൽ എത്തിയിരുന്നു. ചിത്രത്തിൽ അയ്യപ്പൻ നായരുടെ ഇടി കിട്ടി കിടക്കുന്ന സാബുമോനെയായിരിക്കും പലർക്കും ഓർമ. ആ ആക്ഷൻ രം​ഗത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ സാബു. 

അയ്യപ്പൻ നായരുടെ കയ്യിൽ നിന്നു കിട്ടിയ ഇടിയുടെ ക്ഷീണം മാറ്റാൻ സാബുവിന് കിഴി പിടിക്കേണ്ട അവസ്ഥ വന്നു. താരം തന്നെയാണ് പരിക്കേറ്റതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ശരീരത്തിൽ മർദനമേറ്റ് ചുവന്നു കിടക്കുന്നത് ചിത്രത്തിലുണ്ട്. അടിയുടെ ഷൂട്ടിന്റെ ആദ്യ ദിവസത്തെ അവസ്ഥയാണ് ഇതെന്നു പറഞ്ഞാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

“അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ,” സാബു കുറിച്ചു. സാബുമോന്റെ അവസ്ഥ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മുണ്ടൂർ മാടന്റെ ഇടി ഇത്ര സ്ട്രോങ്ങായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com