മുന്നാഭായ്-3 യുമായി സഞ്ജയ് ദത്ത്  വീണ്ടും വരുന്നു ; ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ ?

2003 ലാണ് മുന്നാഭായ് ആദ്യമിറങ്ങിയത്. എംബിബിഎസിന് ശേഷം ലഗേ രഹോ മുന്നാഭായ് 2006 ല്‍ ബോളിവുഡിലെത്തി. പത്ത്  വര്‍ഷത്തിന് ശേഷം മുന്നാഭായ് എങ്ങനെയായിരിക്കുമെന്നതാണ് സസ്‌പെന്‍സ് എന്ന്
മുന്നാഭായ്-3 യുമായി സഞ്ജയ് ദത്ത്  വീണ്ടും വരുന്നു ; ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ ?
Updated on
1 min read

തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ സഞ്ജയ് ദത്തിന്റെ 'മുന്നാഭായ്' വീണ്ടുമെത്തുന്നു. മൂന്നാം ഭാഗം ഇറങ്ങുന്ന വിവരം ബോളിവുഡ് താരമായ അര്‍ഷാദ് വാര്‍സിയാണ് പുറത്ത് വിട്ടത്. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അര്‍ഷാദ് വെളിപ്പെടുത്തി. 

തിരക്കഥ പൂര്‍ത്തിയായിരിക്കുകയാണെന്നും ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും രാജ് കുമാര്‍ ഹിറാനി പറഞ്ഞതായും താരം പറയുന്നു. 

2003 ലാണ് മുന്നാഭായ് ആദ്യമിറങ്ങിയത്. എംബിബിഎസിന് ശേഷം ലഗേ രഹോ മുന്നാഭായ് 2006 ല്‍ ബോളിവുഡിലെത്തി. പത്ത്  വര്‍ഷത്തിന് ശേഷം മുന്നാഭായ് എങ്ങനെയായിരിക്കുമെന്നതാണ് സസ്‌പെന്‍സ് എന്ന് അര്‍ഷാദ് വാര്‍സി വെളിപ്പെടുത്തി. മൂന്നാം ഭാഗവുമായി എത്തുമ്പോള്‍ തന്റെ വേഷം എങ്ങനെ ഒഴുക്കോടെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ അല്‍പ്പം ടെന്‍ഷനുണ്ടെന്നും പഴയ രണ്ട് ഭാഗങ്ങളും അതിനായി താന്‍ ഇപ്പോഴെ കണ്ട് പരിശീലനം തുടങ്ങിയെന്നും അര്‍ഷാദ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bhagyashri Borse
Ravi Mohan, Aarti Ravi
Bhagyashri Borse
Madhav Suresh, Dhyan Sreenivasan, Aswanth Kok
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com