മൂന്ന് ദിവസത്തിന് മുൻപ് ഞങ്ങൾക്ക് അയച്ചുതന്നത്; പത്മജ രാധാകൃഷ്ണന്റെ അവസാന വിഡിയോ പങ്കുവെച്ച് മധുപാൽ

മൂന്ന് ദിവസത്തിന് മുൻപ് ഞങ്ങൾക്ക് അയച്ചുതന്നത്; പത്മജ രാധാകൃഷ്ണന്റെ അവസാന വിഡിയോ പങ്കുവെച്ച് മധുപാൽ

കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്റ്റീവായിരുന്ന പത്മജയുടെ അപ്രതീക്ഷിത വിയോ​ഗം സം​ഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്
Published on

ന്തരിച്ച പത്മജ രാധാകൃഷ്ണന്റെ അവസാനത്തെ ഓർമ പങ്കുവെച്ച് സംവിധായകനും നടനുമായ മധുപാൽ. മൂന്ന് ദിവസം മുൻപ് പത്മജ അയച്ചുകൊടുത്ത വിഡിയോ പങ്കുവെച്ചാണ് താരം ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്റ്റീവായിരുന്ന പത്മജയുടെ അപ്രതീക്ഷിത വിയോ​ഗം സം​ഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

‘പ്രിയപ്പെട്ട പത്മജ ചേച്ചി അന്തരിച്ചു. മൂന്നു ദിവസത്തിനു മുന്നെ ഞങ്ങൾക്ക് അയച്ചു തന്ന ഒരു വിഡിയോ ആണിത്. സ്നേഹവും കരുതലുമായി എല്ലാവർക്കും ഒപ്പം എന്നും ചേച്ചിയുണ്ട്. ഇനിയും ഉണ്ടാവും, പ്രണാമം, വിട’ എന്ന അടിക്കുറിപ്പിലാണ് മധുപാൽ വിഡിയോ പങ്കുവെച്ചത്.  ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്’ എന്ന ​ഗാനം മൗത്ത് ഓർ​ഗണിൽ വായിക്കുന്നതാണ് വിഡിയോ. 

ലോക്ക്ഡൗൺ പരീക്ഷണമാണ് എന്ന് പറഞ്ഞുകൊണ്ട് ജൂൺ 11 ന് പത്മജ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഒരു ലോക്ഡൗൺ ചലഞ്ച്. തെറ്റുകൾ ഉണ്ടാകാം പൊറുക്കുക. ആദ്യ പരിശ്രമമാണ്’ എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. പത്മജയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വിഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്. 

സം​ഗീത സംവിധായകൻ എംജി രാധാക‌ൃഷ്ണന്റെ ഭാര്യ എന്നതിനൊപ്പം  ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പത്മജ. അവരുടെ രചനയിൽ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.  രാധാകൃഷ്ണൻ പങ്കെടുത്തിരുന്ന പൊതുപരിപാടികളിലെല്ലാം പത്മജയും നിറ സാന്നിധ്യമായിരുന്നു. അതിനാൽ തന്നെ അവർ മലയാളികൾക്ക് ഏറെ സുപരിചിതയുമാണ്. എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവർ സജീവമായിരുന്നു. മകൻ എം.ആർ രാജകൃഷ്ണനും സംഗീത സംവിധായകനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com