'മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് ഞാൻ ഓടിക്കളിച്ചതേനു!'; ചെറിയ പൊട്ടലാണ്,  ടെൻഷനാവണ്ടെന്ന് സയനോര 

തന്നെ കാണാൻ വന്ന പ്രിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്
'മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് ഞാൻ ഓടിക്കളിച്ചതേനു!'; ചെറിയ പൊട്ടലാണ്,  ടെൻഷനാവണ്ടെന്ന് സയനോര 
Updated on
1 min read

ടുത്തകാലത്ത് ഏറ്റവുമധികം തരം​ഗമായ ​ഗാനങ്ങളിൽ ഒന്നാണ് സയനോര പാടിയ 'ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം' എന്ന ​ഗാനം. എന്നാൽ അടിച്ചുപൊളി പാട്ടുപാടിയ സയോനോര ഇപ്പോൾ കാലൊടുഞ്ഞു കിടിപ്പിലാണ്. കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് സയനോരയുടെ കാൽ ഒടിഞ്ഞതിനെക്കുറിച്ച് ആരാധകർ അറിയുന്നത്. എന്നാൽ ആരും ടെൻഷനാകണ്ടെന്നും ചെറിയ പൊട്ടലാണെന്നും സയനോര തന്നെ പറയുന്നു. 

മകൾ സെന്നയ്ക്കും ഭർത്താവ് ആഷ്ലിക്കും ഒപ്പം ഓടിക്കളിച്ചപ്പോൾ സംഭവിച്ചതാണെന്നാണ് സയനോരയുടെ പോസ്റ്റിൽ പറയുന്നത്. തന്നെ കാണാൻ വന്ന പ്രിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. ​ഗായിക രഞ്ജിനി ജോസ്, രശ്മി സതീഷ്, സിത്താര എന്നിവർ സയനോരയെ സന്ദർശിച്ചു.

"Zena ന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി❤️❤️❤️", എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com