മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍; വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ നിറഞ്ഞ സന്തോഷമേയുള്ളൂവെന്ന് താരം

 പ്രധാനമന്ത്രി പറഞ്ഞത് താന്‍ ഏറ്റെടുക്കുന്നുവെന്നും മികച്ച ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനായി എല്ലാവരെയും പ്രേരിപ്പിക്കുന്നതില്‍ സന്തോഷമെന്നും താരം
മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍; വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ നിറഞ്ഞ സന്തോഷമേയുള്ളൂവെന്ന് താരം
Updated on
1 min read

വോട്ട് ചെയ്യുന്നതിനായി രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിക്കൂവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍. വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയത്തിലൂടെ സന്തോഷിപ്പിക്കുന്നില്ലേ, വോട്ട് ചെയ്യാന്‍ അവരെ പ്രചോദിപ്പിക്കൂവെന്നായിരുന്നു മോഹന്‍ലാലിനെയും നാഗാര്‍ജ്ജുനയെയും ബോളിവുഡ് സൂപ്പര്‍താരങ്ങളെയും ടാഗ് ചെയ്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 

 പ്രധാനമന്ത്രി പറഞ്ഞത് താന്‍ ഏറ്റെടുക്കുന്നുവെന്നും മികച്ച ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനായി എല്ലാവരെയും പ്രേരിപ്പിക്കുന്നതില്‍ സന്തോഷമെന്നും താരം കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com