''മോനേ ഉണ്ണിമുകുന്ദാ..''; ടൊവിനോയെ തെറ്റിദ്ധരിച്ച ആരാധികയും കണ്ട് ചിരിച്ച ദുല്‍ഖറും കാര്‍ട്ടൂണായി 

''ഞാന്‍ ഓര്‍ത്തു, ദുല്‍ഖറിനെ കാണാന്‍ വരുവായിരിക്കും. ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവര്‍ ദുല്‍ഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്''.
''മോനേ ഉണ്ണിമുകുന്ദാ..''; ടൊവിനോയെ തെറ്റിദ്ധരിച്ച ആരാധികയും കണ്ട് ചിരിച്ച ദുല്‍ഖറും കാര്‍ട്ടൂണായി 
Updated on
1 min read

'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. അതിഥി വേഷമായെത്തിയ ആസിഫ് അലിയെ മാമുക്കോയയുടെ കഥാപാത്രം കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കുന്നത്. അത് കണ്ട് ദുല്‍ഖര്‍ ഉല്‍പ്പെടെ എല്ലാവരും ഏറെ ചിരിച്ചതാണ്. പിന്നീട് അതേ സന്ദര്‍ഭം കണ്‍മുന്നില്‍ സംഭവിച്ചപ്പോള്‍ താരത്തിന് ചിരിയടക്കാനായില്ല.

ആസിഫ് അലിയല്ല, ടൊവിനോ തോമസ് ആണ് കൂടെയെന്ന് മാത്രം. ടൊവിനോയും ദുല്‍ഖറും ചേര്‍ന്ന് ചെന്നൈയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. 'മായാനദിയുടെ ഷൂട്ടിംഗ് സമയത്ത് കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഞാന്‍. ദുല്‍ഖര്‍ സല്‍മാനും അതേ ഫ്‌ളൈറ്റില്‍ ചെന്നെയിലേക്ക് പോവാന്‍ അവിടെ എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിര്‍ന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. 

ഞാന്‍ ഓര്‍ത്തു, ദുല്‍ഖറിനെ കാണാന്‍ വരുവായിരിക്കും. ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവര്‍ ദുല്‍ഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്. ഞാന്‍ ഞെട്ടിപോയി. ഞാന്‍ ദുല്‍ഖറിന് ഒപ്പം നില്‍ക്കുമ്പോള്‍ ആരെങ്കിലും എന്നെ ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ എനിക്ക് സന്തോഷം തോന്നി.

ആ സന്തോഷത്തില്‍ അങ്ങനെ നില്‍ക്കുമ്പോഴാണ് ആ സ്ത്രീ സ്‌നേഹത്തോടെ വിളിക്കുന്നത്, 'മോനേ  ഉണ്ണിമുകുന്ദാ.' അതുകേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷേ ഞാനവരെ തിരുത്താന്‍ ഒന്നും പോയില്ല. ടൊവിനോ തോമസ് എന്നു പറഞ്ഞാല്‍ അവര്‍ക്ക് അറിയില്ലെങ്കില്‍ ഞാനെന്തുചെയ്യും?'- ടൊവിനോ പറയുന്നു. 

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ അനുഭവത്തെക്കുറിച്ച് താരം പങ്കുവെച്ചത്. ടൊവിനോയുടെ ഈ ചമ്മല്‍ രസകരമായൊരു കാര്‍ട്ടൂണാക്കി മാറ്റിയിരിക്കുകയാണ് താരത്തിന്റെ ആരാധകന്‍ ഇപ്പോള്‍. ടൊവിനോ തന്നെയാണ് ഷമില്‍ എന്ന ആര്‍ട്ടിസ്റ്റ് വരച്ച കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. 'അതു വരച്ചോ? ഗുഡ് വര്‍ക്ക് മാന്‍' എന്ന കാപ്ഷനോടെയാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ദുല്‍ഖറിന് ടാഗ് ചെയ്തിട്ടുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com