മോഹന്ലാലിന് നിരവധി മികച്ച കഥാപാത്രങ്ങള് നല്കിയ സംവിധായകനാണ് ഭദ്രന്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭദ്രന് മോഹന്ലാല് ടീം ഒരിക്കല് കൂടി ഒന്നിക്കുകയാണ്. മോഹന്ലാല് ആന പാപ്പാനായാണ് ഈ ചിത്രത്തില് എത്തുക. അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂര്ത്തിയാക്കുന്ന തിരക്കിലാണ് ഭദ്രന്.
നാലുമാസം മുന്പ് തിരുവനന്തപുരത്ത് വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്താണ് ഭദ്രന് കഥപറഞ്ഞത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ട ലാല് ഉടന് തന്നെ ഡേറ്റ് നല്കിയെന്നാണ് വിവരം. പൂര്ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
ഹരീഷ് പേരാടിയും ഈ ചിത്രത്തില് വളരെ പ്രധാനപ്പെട്ട ഒരു വേഷത്തില് എത്തുമെന്നാണ് സൂചന. ഏകദേശം നൂറു ദിവസത്തോളം ആണ് പൂര്ണ്ണമായും കാടിന്റെ പശ്ചാത്തലത്തില് ചിത്രീകരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി മോഹന്ലാല് നല്കിയിരിക്കുന്നത് എന്ന് റിപ്പോര്ട്ടുകളുണ്ട്. ഇപ്പോള് പൃഥ്വിരാജിന്റെ ലൂസിഫറിന്റെ ചിത്രീകരണ തിരക്കിലാണ് താരം.
മോഹന്ലാലും ഭദ്രനും ഒടുവില് ഒന്നിച്ചത് ഉടയോന് എന്ന ചിത്രത്തിലായിരുന്നു. അങ്കിള് ബണ്, സ്ഫടികം, ഒളിമ്പ്യന് അന്തോണി ആദം എന്നിവയാണ് ഭരതനും മോഹന്ലാലും ഒന്നിച്ച മറ്റുചിത്രങ്ങള്. ഈ ചിത്രങ്ങളെല്ലാം മോഹന്ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങള് തന്നെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates