മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വേണ്ടി ഒരേയൊരു കാര്യത്തിലേ ഞാന്‍ നിര്‍ബന്ധം പിടിച്ചുള്ളു:  മുത്തുമണി

ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വേണ്ടി മുത്തുമണി സത്യന്‍ അന്തിക്കാടിനോട് അങ്ങോട്ടാണ് ഡിമാന്‍ഡ് വെച്ചത്.
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വേണ്ടി ഒരേയൊരു കാര്യത്തിലേ ഞാന്‍ നിര്‍ബന്ധം പിടിച്ചുള്ളു:  മുത്തുമണി
Updated on: 
1 min read

രസതന്ത്രം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലിന്റെ അയല്‍ക്കാരിയായെത്തിയെ കുശുമ്പിപ്പെണ്‍ക്കുട്ടിയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. അതായിരുന്നു മുത്തുമണിയെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വേഷം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് കഴിവു തെളിയിച്ച താരം തന്റെ ആദ്യ സിനിമാ അനുഭവം തുറന്നു പറയുകയാണ്.  

ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വേണ്ടി മുത്തുമണി സത്യന്‍ അന്തിക്കാടിനോട് അങ്ങോട്ടാണ് ഡിമാന്‍ഡ് വെച്ചത്. ശനിയും ഞായറും മാത്രമേ താന്‍ അഭിനയിക്കാന്‍ വരൂ എന്നതായിരുന്നു ആ വിചിത്രമായ ആവശ്യം. 

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന സമയത്താണ് രസതന്ത്രത്തിലേയ്ക്കുള്ള അവസരം കിട്ടുന്നത്. എന്നാല്‍ കോളേജില്‍ അറ്റന്‍ഡന്‍സ് വളരെ കര്‍ശനമായതിനാല്‍ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാര്‍ വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ഞാന്‍ ശനിയും ഞായറും മാത്രമേ അഭിനയിക്കാന്‍ വരുള്ളൂ എന്ന ഡിമാന്റ് താന്‍ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു. 

'ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാന്‍ രസതന്ത്രത്തില്‍ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യന്‍ സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോള്‍ തമാശയായി സാര്‍ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ''- മുത്തുമണി പറഞ്ഞു.

സീനിയേഴ്‌സ് ആയിട്ടുള്ള കുറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട് എന്ന് സത്യന്‍ സാര്‍ പറഞ്ഞപ്പോഴും ആ ഡിമാന്റ് താന്‍ മാറ്റിയിരുന്നില്ലെന്നും ശനിയും ഞായറും ആണേല്‍ അഭിനയിക്കാമെന്നു പറയുകയും ചെയ്തതായി മുത്തുമണി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER