മോഹന്‍ലാലിന്റെ വില്ലനായി ദിലീഷ് പോത്തന്‍ അഭിനയിക്കും 

മലയാളികളെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ദിലീഷ്.
മോഹന്‍ലാലിന്റെ വില്ലനായി ദിലീഷ് പോത്തന്‍ അഭിനയിക്കും 
Updated on: 
1 min read

സഹനടനായി ഏതാനും ചിത്രങ്ങളിലെല്ലാം വേഷമിട്ട് ആരാധകമനസില്‍ ഇടം നേടിയ സംവിധായകനാണ് ദലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം സംവിധാനം ചെയ്തതോടെ ഇദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചു. അതിലും ചെറിയ റോളില്‍ പോത്തന്‍ അഭിനയിച്ചിട്ടുണ്ട്.

പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രമൊരുക്കി പ്രേക്ഷകരെ വീണ്ടും തന്റെ സംവിധാന മികവ് അദ്ദേഹം കാണിച്ചു. ഇപ്പോഴിതാ മലയാളികളെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ദിലീഷ്. നടനായും സംവിധായകനായും തിളങ്ങിയ ദിലീഷ് ഒരു വില്ലനായി ഒരു ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയവാര്‍ത്ത. 

മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളി എന്ന ചിത്രത്തിലാണ് ദിലീഷിന്റെ വില്ലന്‍ വേഷം അരങ്ങേറ്റം നടത്തുന്നത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കുശേഷം നദിയ മൊയ്തു മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വ്വതി നായരാണ്.

വില്ലനായി മാത്രമല്ല നായകനായും താന്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. ബിജു ദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് നായകനായി എത്താന്‍ തയ്യാറാകുന്നത്. പ്രമുഖ താരം ഹരീഷ് പേരടി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER