'മോഹമുന്തിരി വാറ്റിയ രാവു'മായി ഉമ്മച്ചി! ബസിലെ തകർപ്പൻ ഡാൻസ് വൈറൽ (വിഡിയോ)

തൃശൂര്‍ ചാവക്കാട് സ്വദേശി സൂറാബി എന്ന സ്ത്രീയാണ് വിഡിയോയില്‍
'മോഹമുന്തിരി വാറ്റിയ രാവു'മായി ഉമ്മച്ചി! ബസിലെ തകർപ്പൻ ഡാൻസ് വൈറൽ (വിഡിയോ)
Updated on
1 min read

മ്മൂട്ടി ചിത്രം മധുരരാജയിലെ ഏറെ ശ്രദ്ധനേടിയ ​ഗാനമാണ് മോഹ മുന്തിരി വാറ്റിയ രാവ്.  ബോളിവുഡ് താരം സണ്ണി ലിയോണി ചുവടുവച്ച ​ഗാനം തിയേറ്ററിലും ഇന്റർനെറ്റിലും തരം​ഗമായിരുന്നു. ഇപ്പോഴിതാ അതേ ​ഗാനം നാളുകൾക്ക് ശേഷം വീണ്ടും ചർച്ചയാകുകയാണ്. 

ബസ്സിൽ ഇതേ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് ഈ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ പാട്ടിന്റെ താളത്തിനനുസരിച്ച് ഏറെ ആസ്വദിച്ചാണ് ഇവർ നൃത്തം ചെയ്യുന്നത്. പാട്ടിന്റെ സം​ഗീത സംവിധായകൻ ‌​ഗോപി സുന്ദറാണ്  തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്. തന്റെ ഗാനത്തോട് ഇത്രയധികം സ്‌നേഹം തോന്നുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ക‌ുറിച്ചാണ് ​ഗോപി വിഡിയോ ഷെയർ ചെയ്തത്. 

പ്രായം വെറുമൊരു അക്കം മാത്രമാണ്, ഉമ്മച്ചീ ബിഗ് സല്യൂട്ട്, ഉമ്മച്ചി മാസ് എന്നെല്ലാമാണ് വിഡിയോ കണ്ടവര്‍ അഭിപ്രായം കുറിക്കുന്നത്. 
തൃശൂര്‍ ചാവക്കാട് സ്വദേശി സൂറാബി എന്ന സ്ത്രീയാണ് വിഡിയോയില്‍ ഉള്ളതെന്ന് പരിചയപ്പെടുത്തിയും ചിലര്‍ കമന്റ് ബോക്‌സില്‍ എത്തുന്നുണ്ട്. സൂറത്താ എന്ന് വിളിക്കുന്ന താത്തയോടുള്ള ഇഷ്ടം പങ്കുവച്ചാണ് ഇവരുടെ കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com