ദൃശ്യത്തിന് ശേഷം ഒരുങ്ങുന്ന മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് റാം. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. 'ഹീ ഹാസ് നോ ബൗണ്ടറീസ്' എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ചിത്രത്തിന്റെ ടൈറ്റിൽ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ വരവേറ്റത്.
ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്ന തൃഷ തന്റെ ട്വിറ്ററ്‍ പേജിൽ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനും ജിത്തു ജോസഫിനും നടുക്ക് ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകരില്‍ ഒരാള്‍ എന്നാണ് ജിത്തുവിനെ തൃഷ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ലെജന്‍ഡറി സൂപ്പര്‍സ്റ്റാര്‍ എന്നും. ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് തന്റെ ഭാഗ്യമെന്നാണ് നടി കുറിച്ചിരിക്കുന്നത്.
ഹേയ് ജൂഡിനു ശേഷം തൃഷ എത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates