കൊറോണ വൈറസ് ഭീതിയെത്തിടർന്ന് ഐസൊലേഷൻ കൃത്യമായി പാലിക്കുകയാണ് രാജ്യം മുഴുവനും. സിനിമാതാരങ്ങലടക്കം ഇതിന്റെ പ്രാധാന്യം പങ്കുവച്ച് രംഗത്തെത്തുന്നുമുണ്ട്. ഐസൊലേഷൻ നാളുകളിൽ തങ്ങൾ ചെയ്യുന്നതെന്താണെന്നും ഇതിന്റെ ആവശ്യകത എത്രത്തോളമാണെന്നുമൊക്കെ ഇവർ വിഡിയോയിലൂടെയും മറ്റ് പല മാർഗ്ഗങ്ങളിലൂടെയും പങ്കുവയ്ക്കുകയാണ്. നടി ശ്രുതി ഹാസനും ഇത്തരം വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്.
ലണ്ടനിലായിരുന്ന താരം രണ്ടാഴ്ച മുൻപാണ് മുംബൈയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. കൊറോണ വൈറസിനെത്തുടർന്ന് ഐസൊലേഷനിലാണെന്നും വീട്ടിൽ താൻ ഒറ്റയ്ക്കാണെന്നും താരം പറയുന്നു. അമ്മയും അച്ഛനും അനിയത്തിയുമെല്ലാം ഓരോ സ്ഥലങ്ങളിലാണ്. അമ്മ സരിഗ മുംബൈയിലുണ്ടെങ്കിലും വേറെ ഫ്ലാറ്റിലാണ് താമസം. കമൽഹാസനും അനിയത്തി അക്ഷരയും ചെന്നെെയിലാണ്. അങ്ങനെ താരകുടുംബത്തിലെ നാല് പേരും നാലിടത്താണ് ലോക്കഡൗൺ കാലം ചിലവിടുന്നത്.
പുറത്തു പോകാന്‍ കഴിയുന്നില്ലെന്നത് വിഷമമുള്ള കാര്യമാണെന്നും ശ്രുതി പറയുന്നു. "കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആളുകള്‍ പ്രശ്‌നത്തെ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും ഷൂട്ടിങ്ങുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്റെ കുടുംബവും ഐസോലേഷനില്‍ കഴിയുകയാണ്. അമ്മ സരിഗ മുംബൈയിലുണ്ട്. പക്ഷേ എനിക്കൊപ്പമില്ല. മറ്റൊരു ഫ്‌ളാറ്റിലാണ്. അച്ഛനും അക്ഷരയും ചെന്നൈയിലുണ്ട്. പക്ഷേ വേറെ വേറെ വീടുകളില്‍. പലരും ഓരോ യാത്രകളുമായി പലയിടത്തായിരുന്നു. അതിനാല്‍ തന്നെ ഒരുമിച്ച് ഐസോലേഷനില്‍ കഴിയാന്‍ സാധിച്ചില്ല. ആളുകളും ഇങ്ങനെയൊരു തീരുമാനമെടുക്കണമെന്നു തന്നെ തോന്നുന്നു", ഒരു ദേശീയ മാധ്യമത്തോട് താരം പങ്കുവച്ചു.
വീട്ടില്‍ മറ്റാരുമില്ലെന്നും തന്റെ വളതിഹാസര്‍ത്തു പൂച്ചയായ ക്ലാര മാത്രമാണ് കൂട്ടായുള്ളതെന്നും ശ്രുതി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെയും ക്ലാരയുടെയും ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates