'യാഥാര്‍ത്ഥ്യം ഒരു തമാശയല്ലേ'; വ്യത്യസ്തം ഇബ്‌ലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

യാഥാര്‍ത്ഥ്യം ഒരു തമാശയാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്
'യാഥാര്‍ത്ഥ്യം ഒരു തമാശയല്ലേ'; വ്യത്യസ്തം ഇബ്‌ലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Updated on: 
1 min read

ആസിഫ് അലിയും മഡോണയും പ്രധാന വേഷത്തില്‍ എത്തുന്ന ഇബ്‌ലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം സംവിധായകന്‍ രോഹിത്തും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. 

യാഥാര്‍ത്ഥ്യം ഒരു തമാശയാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ടാഗ് ലൈന്‍ പോലെ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 80 കളില്‍ നടക്കുന്ന കഥയാണ് ഇബ്‌ലീസ്. ഹാസ്യത്തിനും സംഗീതത്തിനുമാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER