എറാണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. സുഹാസിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെയാണ് തന്റെ സൂപ്പർഹിറ്റ് ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് താരം പ്രശംസിച്ചത്. കൊച്ചിയിലെ താന്തോണിത്തുരുത്തിലെ 65 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യകിറ്റുമായി സുഹാസിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയിരുന്നു. ഇതിനായി ഒറ്റയ്ക്ക് വഞ്ചിയിൽ കയറി പോകുന്ന കളക്ടറുടെ ചിത്രങ്ങളും വൈറലായിരുന്നു. അതിന് പിന്നാലെയാണ് പ്രശംസയുമായി രഞ്ജി പണിക്കർ രംഗത്തെത്തിയത്.
മമ്മൂട്ടി ജില്ലാ കളക്ടറുടെ റോളിൽ എത്തിയ ദി കിങ്ങിലെ ഡയലോഗിനൊപ്പമാണ് പ്രശംസ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജി പണിക്കറാണ്. രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. രഞ്ജി പണിക്കരുടെ പോസ്റ്റ് മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
രഞ്ജി പണിക്കരുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്.
ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍..sense ..sensibility..sensitivity..Suhas..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates