യുവനടന്‍ ചാ ഇന്‍ ഹാ വീടിനുള്ളില്‍ മരിച്ച നിലയില്‍ ; ആശങ്കയോടെ കൊറിയന്‍ സിനിമാലോകം

സോളിലെ താരത്തിന്റെ അപ്പാര്‍ട്ടുമെന്റിലാണ് ചാ ഇന്‍ ഹായെ മരിച്ച നിലയില്‍ കണ്ടെത്തിയത്
യുവനടന്‍ ചാ ഇന്‍ ഹാ വീടിനുള്ളില്‍ മരിച്ച നിലയില്‍ ; ആശങ്കയോടെ കൊറിയന്‍ സിനിമാലോകം
Updated on
1 min read

സോള്‍ : കൊറിയന്‍ യുവതാരം ചാ ഇന്‍ ഹായെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സായിരുന്നു. ഡിഗ്രി ഓഫ് ലവ്, വര്‍ക്ക് ഓഫ് ലവ്, ദ ബാങ്കര്‍, ലവ് വിത്ത് ഫ്‌ളോസ് തുടങ്ങിയവ ചാ ഇന്‍ന്റെ ശ്രദ്ധേയമായ സിനിമകളാണ്.

സോളിലെ താരത്തിന്റെ അപ്പാര്‍ട്ടുമെന്റിലാണ് ചാ ഇന്‍ ഹായെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലവ് വിത്ത് ഫ്‌ളോസ് എന്ന അവസാന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നവംബര്‍ 27നാണ് നടന്നത്.

കൊ​റി​യ​ൻ യു​വ പോ​പ് താ​രം ഗൂ ​ഹാ​ര (28) യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ചാ ​ഇ​ൻ ഹാ​യു​ടെ​യും മ​ര​ണം. ഒ​ക്ടോ​ബ​റി​ൽ മ​റ്റൊ​രു പോ​പ് താ​ര​മാ​യ സു​ള്ളി (25) യും ​ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

ചാ ​ഇ​ൻ ഹാ​യു​ടെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പൊ​ലീ​സ് ഇ​തേ​വ​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. യു​വ​താ​ര​ങ്ങ​ളു​ടെ അ​കാ​ല​മ​ര​ണം കൊ​റി​യ​ൻ വി​നോ​ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com