ജയം രവി നായകനാകുന്ന 'കോമാളി' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകർ. ട്രെയിലറിൽ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗത്തിനെതിരെയാണ് ആരാധകരുടെ രോഷപ്രകടനം.
പതിനാറ് വർഷം കോമയിലായിരുന്ന നായകൻ സാധാരണജീവിതത്തിലേക്ക് വരുന്നതാണ് ജയം രവി കഥാപാത്രം. പതിനാറ് വർത്തെ ഇടവേള നായകന് തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്. വിവാഹിതയായ മുൻ കാമുകിയുടെ വീട്ടിലേക്കും കാലം പോയതറിയാതെ നായകൻ ഇടിച്ചുകയറുന്നുണ്ട്. ടീസറിനൊടുവിൽ ജയം രവി 'ഇതേത് വർഷമാണെന്ന്' ചോദിക്കുമ്പോൾ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓൺ ചെയ്യുന്നത് കാണാം ഈ സമയം രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിക്കുന്ന രജനീകാന്തിന്റെ പ്രസംഗം ആണ് ദൃശ്യങ്ങളിൽ. 'ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്? ഇത് 1996 ആണ്' എന്നാണ് ടീവി കണ്ട നായകൻ പറയുന്നത്.
ചിത്രത്തിൽ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം സിനിമ ബഹിഷ്കരിക്കുമെന്നുമാണ് രജനീകാന്ത് ആരാധകർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളിൽ സജീവമായിക്കഴിഞ്ഞു.
1996ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കുറിയും ജയലളിത ജയിച്ചാൽ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന് രജനീകാന്ത് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ജയലളിതയുടെ പരാജയത്തിനാണ് തമിഴ്നാട് സാക്ഷിയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates