രജനീകാന്ത് കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചിട്ടില്ല; ജില്ല വിട്ട് യാത്ര ചെയ്തത് ഇ-പാസ് ഉപയോഗിച്ചെന്ന് അധികൃതര്‍

നടന്‍ നിയമങ്ങള്‍ പാലിച്ചാണ് യാത്രചെയ്തതെന്ന് അധികൃതര്‍
രജനീകാന്ത് കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചിട്ടില്ല; ജില്ല വിട്ട് യാത്ര ചെയ്തത് ഇ-പാസ് ഉപയോഗിച്ചെന്ന് അധികൃതര്‍
Updated on: 
1 min read

കോവിഡ് വ്യാപനത്തിനിടയില്‍ നടന്‍ രജനീകാന്ത് ജില്ലവിട്ട് യാത്ര നടത്തിയെന്ന ആരോപണം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍. നടന്‍ നിയമങ്ങള്‍ പാലിച്ചാണ് യാത്രചെയ്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. രജനീകാന്ത് യാത്രചെയ്തത് ഇ-പാസ് വാങ്ങിയതിന് ശേഷമാണെന്നാണ് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ പ്രകാശിന്റെ വിശദീകരണം
 
കേളമ്പക്കത്തുള്ള മകളുടെ വീട്ടിലെക്ക് രജനീകാന്ത് ലംബോര്‍ഗിനി ഓടിച്ച് പോകുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ നടന്‍ താരപദവി ദുരുപയോഗം ചെയ്ത് അനുവാദമില്ലാതെ യാത്രനടത്തി എന്നതരത്തില്‍ ആരോപണങ്ങള്‍ ശക്തമായിരുന്നു. അതേസമയം രജനീകാന്ത് നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് യാത്രചെയ്തതെന്ന് വ്യക്തമാക്കിയാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ന്യായീകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER