രജിത്ത് കുമാർ സിനിമയിലേക്ക്; ക്രേസി ടാസ്കിലേക്ക് ക്ഷണിച്ച് ആലപ്പി അഷ്റഫ്

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ വേഷത്തിൽ രജിത്ത് കുമാർ എത്തുന്നുവെന്ന് അഷ്റഫ്
രജിത്ത് കുമാർ സിനിമയിലേക്ക്; ക്രേസി ടാസ്കിലേക്ക് ക്ഷണിച്ച് ആലപ്പി അഷ്റഫ്
Updated on
1 min read

റിയാലിറ്റി ഷോ ബി​ഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന ഡോ. രജിത്ത് കുമാറിന് സിനിമയിലേക്ക് ക്ഷണം. സംവിധായകൻ ആലപ്പി അഷ്റഫാണ് തന്റെ പുതിയ സിനിമയിൽ രജിത്തിന് അവസരം നൽകാൻ ഒരുങ്ങുന്നത്. ക്രേസി ടാസ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥയാണ് അഷ്റഫ് ഒരുക്കുന്നത്. പെക്സൻ അംബ്രോസാണ് സംവിധായകൻ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ രജിത്ത് കുമാർ എത്തുന്നുവെന്ന് ആലപ്പി അഷ്റഫ് അറിയിച്ചത്. 

ആലപ്പി അഷ്റഫിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഡോക്ടർ രജിത് കുമാർ ബിഗ് ബോസിൽ നിന്നും ബിഗ് സ്ക്രീനിലേയ്ക്ക്. ഫീൽ ഫ്ലൈയിങ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആലപ്പി അഷ്റഫിന്റെ കഥ, തിരക്കഥ എഴുതി പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് " ക്രേസി ടാസ്ക് " .

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ കാരക്ടർ  ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com