രഞ്ജിനി ഇനി വ്‌ളോഗര്‍, ആരാധകരോട് കാത്തിരിക്കാൻ പറഞ്ഞ് താരം; വിഡിയോ  

യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ഉള്ളടക്കം എന്നാണ് സൂചന
രഞ്ജിനി ഇനി വ്‌ളോഗര്‍, ആരാധകരോട് കാത്തിരിക്കാൻ പറഞ്ഞ് താരം; വിഡിയോ  
Updated on: 
1 min read

അവതാരകയുടെ വേഷത്തിൽ തിളങ്ങി അഭിനയത്തിലും മ‌ോഡലിങ്ങിലുമൊക്കെ സാന്നിധ്യമറിയിച്ച രഞ്ജിനി ഹരിദാസ് ഇനി പുതിയ രം​ഗത്തേക്ക്. വ്‌ളോഗിങ്ങില്‍ തിളങ്ങാനാണ് രഞ്ജിനിയുടെ ഒരുക്കം. പുതിയ തുടക്കത്തെക്കുറിച്ച് രഞ്ജിനി തന്നെയാണ് ആരാധകരെ അറിയിച്ചതും. 

'ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക', എന്ന കുറിച്ചാണ് താരം ഈ വിവരം പുറത്തുവിട്ടത്. വ്‌ളോഗിന്റെ ഒരു ടീസറും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

വ്ലോ​ഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ഉള്ളടക്കം എന്നാണ് സൂചന. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ മത്സരാർത്ഥിയായാണ് ഏറ്റവുമൊടുവിൽ രഞ്ജിനിയെ കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER