രഞ്ജിനിക്ക് ഇതൊരു വേറിട്ട പിറന്നാൾ, ഭാര്യയ്ക്ക് കൈയടിച്ച് സണ്ണി വെയ്ൻ; ചിത്രങ്ങൾ

വഴിയോരത്ത്‌ കണ്ട നിർധനർക്ക് ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും സമ്മാനിച്ചായിരുന്നു രഞ്ജിനിയുടെ പിറന്നാൾ കടന്നുപോയത്
രഞ്ജിനിക്ക് ഇതൊരു വേറിട്ട പിറന്നാൾ, ഭാര്യയ്ക്ക് കൈയടിച്ച് സണ്ണി വെയ്ൻ; ചിത്രങ്ങൾ
Updated on
1 min read

രു വേറിട്ട ജന്മദിനാഘോഷം നടത്തിയിരിക്കുകയാണ് നടൻ  സണ്ണി വെയ്‌ന്റെ ഭാര്യയും നർത്തകിയുമായ രഞ്ജിനി. കോവിഡ് ഭീതിക്കിടയിലും വഴിയോരത്ത്‌ കണ്ട നിർധനർക്ക് ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും സമ്മാനിച്ചായിരുന്നു രഞ്ജിനിയുടെ പിറന്നാൾ കടന്നുപോയത്. ചിത്രങ്ങൾ പങ്കുവച്ച് പ്രിയതമയ്ക്ക് ആശംസകൾ നേരുകയായിരുന്നു സണ്ണി വെയ്ൻ.

‘ഇന്ന് എന്റെ ജീവിതപങ്കാളിയുടെ ജന്മദിനമാണ്. ദുഷ്‌ക്കരമായ ഈ സമയത്ത് നിർധനരായ ആളുകൾക്ക് ഭക്ഷണവും മാസ്‌കും സാനിറ്റൈസറുമൊക്കെ നൽകി അവളുടെ പ്രത്യേക ദിവസം ചിലവഴിക്കുന്നത് കണ്ടതിൽ വളരെയധികം സന്തോഷം. ജന്മദിനാശംസകൾ എന്റെ പ്രണയമേ. നിന്റെ ആ​ഗ്രഹങ്ങളെല്ലാം സാക്ഷാത്ക്കരിക്കാൻ ദൈവം നിനക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ” എന്നാണ് ചിത്രങ്ങൾക്കൊപ്പം സണ്ണി കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com