രണ്ടാമൂഴം : തടസ്സഹര്‍ജിയുമായി എം ടി സുപ്രീംകോടതിയില്‍

കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു
രണ്ടാമൂഴം : തടസ്സഹര്‍ജിയുമായി എം ടി സുപ്രീംകോടതിയില്‍
Updated on
1 min read

ന്യൂഡല്‍ഹി : 'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം ടി വാസുദേവന്‍ നായര്‍ തടസ്സ ഹര്‍ജി നല്‍കി. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയത്.  സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് എംടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇക്കാര്യം പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് കേസ് കീഴ്‌ക്കോടതിയുടെ പരിഗണനയ്ക്ക് ഹൈക്കോടതി വിടുകയായിരുന്നു. ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടോയെന്ന കാര്യം മുന്‍സിഫ് കോടതി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2014ല്‍ ആയിരുന്നു 'രണ്ടാമൂഴം' സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍.എന്നാല്‍, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല.

തുടര്‍ന്നാണ്, രണ്ടാമൂഴം സിനിമയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്. എം.ടിയുടെ പരാതിയെ തുടര്‍ന്ന് മുന്‍സിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ വിലക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com