'രണ്ടാമൂഴ'ത്തിലെ ഭീമനാകുമെന്ന്  പറഞ്ഞിട്ടില്ല ;  ചിത്രത്തെ കുറിച്ച് ആശങ്കകളുണ്ടെന്ന്‌ മോഹന്‍ ലാല്‍

ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ആശങ്കകളുണ്ടെന്നും മോഹന്‍ലാല്‍
'രണ്ടാമൂഴ'ത്തിലെ ഭീമനാകുമെന്ന്  പറഞ്ഞിട്ടില്ല ;  ചിത്രത്തെ കുറിച്ച് ആശങ്കകളുണ്ടെന്ന്‌ മോഹന്‍ ലാല്‍
Updated on
1 min read

എം ടി വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച 'രണ്ടാമൂഴം' സിനിമയാകുമ്പോള്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍. അത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത് കണ്ടിരുന്നു. താന്‍ ഒരിടത്തും ആരോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി. ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംടി തയ്യാറാക്കിയ തിരക്കഥയിലായിരുന്നു രണ്ടാമൂഴത്തിന്റെ സിനിമ പുറത്തിറങ്ങാനിരുന്നത്. ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. 

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അഡ്വാന്‍സ് നല്‍കി നാല് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് തിരക്കഥ ഉപയോഗിക്കുന്തനില്‍ നിന്നും കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി ശ്രീകുമാര്‍ മേനോനെ തടഞ്ഞിരുന്നു. എന്നാല്‍ ഈ കേസില്‍ മധ്യസ്ഥനെ അനുവദിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com