'രണ്‍വീറിന് പകരം ഞാനാണ് പദ്മാവതിലെ രണ്ട് രംഗങ്ങളില്‍ അഭിനയിച്ചത്'; വെളിപ്പെടുത്തലുമായി പുതുമുഖതാരം

പദ്മാവതിലെ ചില രംഗങ്ങളില്‍ രണ്‍വീറിന് പകരം താനാണ് എത്തിയത് എന്നാണ് മീസാന്‍ പറയുന്നത്
'രണ്‍വീറിന് പകരം ഞാനാണ് പദ്മാവതിലെ രണ്ട് രംഗങ്ങളില്‍ അഭിനയിച്ചത്'; വെളിപ്പെടുത്തലുമായി പുതുമുഖതാരം
Updated on
1 min read

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജി. നിരവധി പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിലൂടെ രണ്‍വീറിനെ തേടിയെത്തിയത്. എന്നാല്‍ ചിത്രത്തിലെ എല്ലാ രംഗത്തിലും നമ്മള്‍ കണ്ടത് രണ്‍വീറിനെ അല്ല. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജാവേദ് ജാഫെറിയുടെ മകനും നടനുമായ മീസാന്‍. പദ്മാവതിലെ ചില രംഗങ്ങളില്‍ രണ്‍വീറിന് പകരം താനാണ് എത്തിയത് എന്നാണ് മീസാന്‍ പറയുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ മലാലിലൂടെ സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് മീസാന്‍ ഇപ്പോള്‍. 

പദ്മാവതില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായിരുന്നു മീസാന്‍. രണ്‍വീറിന് ചില കമ്മിറ്റ്‌മെന്റുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ചില രംഗങ്ങളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ നമ്മള്‍ ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യും എന്നായിരുന്നു സഞ്ജയ് സാര്‍ പറഞ്ഞത്. എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞ് ഞാന്‍ അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം സെറ്റില്‍ എത്തിയപ്പോള്‍ രണ്‍വീറിന്റെ ചലനങ്ങളും പെരുമാറ്റവുമെല്ലാം ഓര്‍ത്തെടുക്കാന്‍ പറഞ്ഞു. രണ്‍വീറായി ഞാന്‍ നിന്ന രണ്ട് രംഗങ്ങള്‍ പദ്മാവതിലുണ്ട്' മീസാന്‍ കൂട്ടിച്ചേര്‍ത്തു. 

വലിയ വിവാദങ്ങള്‍ക്കൊപ്പമാണ് പദ്മാവത് തീയെറ്ററുകളില്‍ എത്തുന്നത്. അതിനൊപ്പം വലിയ വിജയവും ചിത്രം സ്വന്തമാക്കി. 2018 ല്‍ ഏറ്റവും പണം വാരിയ മൂന്നാമത്തെ ചിത്രമാണ് പദ്മാവത്. ഷാഹ്ദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായിരുന്നു രണ്‍വീറിന്റെത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com