രമ്യയും നവ്യയും അനുശ്രിയുമടക്കം ഏഴ് താരങ്ങൾ; നൃത്തം ചെയ്ത് ഒന്നിച്ചെത്തി ഇവർ, വിഡിയോ 

'കാതിൽ തേന്മഴയായ്' എന്ന് തുടങ്ങുന്ന മനോഹര ​ഗാനത്തിനൊത്ത് ഭാവം പകർന്നിരിക്കുന്നത്
രമ്യയും നവ്യയും അനുശ്രിയുമടക്കം ഏഴ് താരങ്ങൾ; നൃത്തം ചെയ്ത് ഒന്നിച്ചെത്തി ഇവർ, വിഡിയോ 
Updated on: 
1 min read

മലയാള സിനിമയിൽ നിറസാന്നിധ്യമായ ഏഴ് താരങ്ങൾ‌ ഒന്നിച്ച ഒരു നൃത്താവിഷ്കാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 'കാതിൽ തേന്മഴയായ്' എന്ന് തുടങ്ങുന്ന മനോഹര ​ഗാനത്തിനൊത്ത് ഭാവം പകർന്നിരിക്കുകയാണ് താരസുന്ദരിമാർ. 

ആശാ ശരത്, അനു സിതാര, ദുർ​ഗ കൃഷ്ണ, അനുശ്രീ, രചന നാരായണൻകുട്ടി, നവ്യാ നായർ, രമ്യ നമ്പീശൻ എന്നിവരാണ് വിഡിയോയിൽ ഒന്നിക്കുന്നത്. നൃത്തസംവിധായകനായ ബിജു ധ്വനി തരം​ഗ് ആണ് കോറിയോ​ഗ്രാഫി. 

താരങ്ങളെല്ലാം അവരവരുടെ വീടുകളിൽ വച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആശാ ശരത്ത് ദുബായിലെ വീട്ടിലാണെങ്കിൽ ഹരിപ്പാടാണ് നവ്യ നായർ. അനു സിത്താര വയനാട്ടിലും രചന തൃശ്ശൂരുമൊക്കെയാണ് ലോക്ക്ഡൗൺ കാലം ചിലവിടുന്നത്. വിഡിയോയ്ക്കായി ഗാനം ആലപിച്ചിരിക്കുന്നത് ഇഷാൻ ദേവാണ്. ഇതിനോടകം മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER