രാമലീലയും സുജാതയും നേര്‍ക്കുനേര്‍; തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ആരാധകര്‍

വിവാഹമോചനത്തിന് ശേഷം  ഇതാദ്യമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളെ ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍
രാമലീലയും സുജാതയും നേര്‍ക്കുനേര്‍; തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ആരാധകര്‍
Updated on
1 min read

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെയും താരത്തിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്ക്. വിവാഹമോചനത്തിന് ശേഷം  ഇതാദ്യമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളെ ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രാമലീല എന്ന ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചിരുന്നത്. 

മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ ജോസഫാണ് സുജാതയുടെ സംവിധായകന്‍. രണ്ടുചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആരാധനയോടെയാണ് കാത്തിരിക്കുന്നത്. സുജാത'യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ്. മഞ്ജുവിനൊപ്പം നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്, ജോജു ജോര്‍ജ്, അനശ്വര, അലെന്‍സിയര്‍, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ദ് സീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്. 15 കോടി രൂപ ചെലവിട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണം.പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. രണ്ട് ചിത്രങ്ങളുടെയും വിധി അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com