റിയാലിറ്റി ഷോയ്ക്കിടെ കൊറിയോഗ്രാഫര്‍ ശരീരത്തില്‍ സ്പര്‍ശിച്ചു; വീഡിയോ വൈറല്‍, പ്രതികരണവുമായി നൂറാ ഫതേഹി

ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഡാന്‍സര്‍ നൂറാ ഫതേഹിയോട് കൊറിയോഗ്രാഫര്‍ ടെറന്‍സ് ലെവിസ് അപമര്യാദയായി പെരുമാറി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി നൂറാ ഫതേഹി
റിയാലിറ്റി ഷോയ്ക്കിടെ കൊറിയോഗ്രാഫര്‍ ശരീരത്തില്‍ സ്പര്‍ശിച്ചു; വീഡിയോ വൈറല്‍, പ്രതികരണവുമായി നൂറാ ഫതേഹി
Updated on
1 min read

ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഡാന്‍സര്‍ നൂറാ ഫതേഹിയോട് കൊറിയോഗ്രാഫര്‍ ടെറന്‍സ് ലെവിസ് അപമര്യാദയായി പെരുമാറി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി നൂറാ ഫതേഹി രംഗത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരണം നടത്തിയിരിക്കുന്നത്. 

തന്നെ എടുത്തുകൊണ്ട് നില്‍ക്കുന്ന ലെവിസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നൂറ സംഭവത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.' സോഷ്യല്‍ മീഡിയ മീമുകള്‍ക്ക് വേണ്ടി ഫോട്ടോഷോപ്പ് ഇഫക്ടടുകളും വീഡീയോ മോര്‍ഫിങ്ങുകളും ചെയ്യുന്ന ഇക്കാലത്ത് ഈ വിഷയങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കാത്തതിലും മാന്യത പുലര്‍ത്തുന്നതിലും നന്ദിയുണ്ട്' എന്ന് ലെവിസിന്റെ ഇന്‍സ്റ്റഗ്രം കുറിപ്പിന് മറുപടിയായി നൂറ പറഞ്ഞു. ലെവിസും ഷോയിലെ മറ്റൊരു ജഡ്ജായ ഗീതയും തന്നോട് മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നും നൂറ കുറിച്ചു. 

വിഷയത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളോട്, ഒരു സെന്‍ കഥ പങ്കുവെച്ചുകൊണ്ടാണ്് ലെവിസ് പ്രതികരിച്ചത്. നദി മുറിച്ചുകടക്കാന്‍ വിഷമിച്ച പെണ്‍കുട്ടിയ എടുത്ത് പുഴ കടന്ന സെന്‍ ഗുരുവിന്റെ കഥയാണ് ലെവിസ് കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com