മാമാങ്കം ഇന്റര്‍നെറ്റില്‍; ടെലഗ്രാമില്‍ അപ് ലോഡ് ചെയ്തയാള്‍ക്കെതിരേ കേസെടുത്തു, ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും

മാമാങ്കം ഇന്റര്‍നെറ്റില്‍; ടെലഗ്രാമില്‍ അപ് ലോഡ് ചെയ്തയാള്‍ക്കെതിരേ കേസെടുത്തു, ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും

വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന
Published on

മ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസിന് പിന്നാലെ ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തീയെറ്റര്‍ പതിപ്പാണ് പ്രചരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയത്. തമിഴ് റോക്കേഴ്‌സാണ് ടൊറന്റിലൂടെ ചിത്രം പുറത്തുവിട്ടതും പ്രചരിപ്പിക്കുന്നതും. വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. 

വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കേരളപോലീസിന്റെ സൈബര്‍ഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 45 രാജ്യങ്ങളില്‍ രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ഈ മാസം 12 നാണ് ചിത്രം റിലീസ് ചെയ്തത്. 

അതിനിടെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് പൊലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഡാര്‍ക് നെറ്റ് വര്‍ക്‌സ് ഉപയോഗിച്ച് ഗോവിന്ദ് എന്ന പ്രൊഫൈല്‍ നെയിം ഉള്ളയാളാണ് ടെലഗ്രാമില്‍ വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. ഇയാളെ പ്രധാന പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡൗണ്‍ലോഡ് ചെയ്ത എല്ലാവരും കേസില്‍ പ്രതികളാകുമെന്നും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

മലയാളത്തിലെ തന്നെ ഏറ്റവും മുതല്‍മടക്കിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്. വന്‍ വിവാദങ്ങള്‍ക്കൊപ്പം റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് പുറത്തുവരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com