റോഡിൽ മദ്യക്കുപ്പികളുമായി രാകുൽ പ്രീത്? വൈറലായി വിഡിയോ; താരത്തിന്റെ മറുപടി ഇങ്ങനെ 

വ്യാജവാർത്തയ്ക്കെതിരെ നടി രാകുൽ പ്രീത് സിങ്
റോഡിൽ മദ്യക്കുപ്പികളുമായി രാകുൽ പ്രീത്? വൈറലായി വിഡിയോ; താരത്തിന്റെ മറുപടി ഇങ്ങനെ 
Updated on
1 min read

ലോക്ക്ഡൗൺ കാലത്തും വ്യാജവാർത്തകളുടെ ഇരകളാകുകയാണ് സിനിമാതാരങ്ങൾ. ഇപ്പോഴിതാ തന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് പ്രചരിക്കുന്ന വ്യാജവാർത്തയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി രാകുൽ പ്രീത് സിങ്.  

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയ രാകുലിന്റെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. താരം മദ്യം വാങ്ങാനായി പുറത്തിറങ്ങി എന്ന തരത്തിലാണ് പ്രചരണമുണ്ടായത്. കടയിൽ നിന്നും സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുന്ന താരത്തെയാണ് വി‍ഡിയോയിൽ കാണാൻ കഴിയുക. രാകുലിന്റെ കെെകളില്‍ ചെറിയ ബോട്ടിലുമുകൾ കണ്ടതാണ് താരം മദ്യം വാങ്ങാനെത്തിയതാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാലിപ്പോൾ സത്യമെന്താണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ആഹാ മെഡിക്കല്‍ സ്റ്റോറുകളിൽ ഇപ്പോൾ മദ്യവും വില്‍ക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു വിഡിയോയോട് രാകുലിന്റെ പ്രതികരണം. ‌താരത്തിന് പിന്തുണയുമായി ആരാധകരും രം​ഗത്തെത്തി. മദ്യം വില്‍ക്കുന്നുണ്ടെങ്കില്‍ അത് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് ചിലർ ചോദിക്കുമ്പോൾ സ്ത്രീകള്‍ മദ്യം കഴിക്കുന്നത് മാത്രം തെറ്റാകുന്നത് എങ്ങനെയാണെന്നാണ് മറ്റൊരു കൂട്ടരുടെ സംശയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com