ലംബോര്‍ഗിനിയില്‍ മുംബൈ നഗരത്തില്‍ കറങ്ങി നടന്ന് രണ്‍വീര്‍, വീഡിയോ

താല്‍കാലിക നമ്പര്‍ പതിച്ച കാറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 
ലംബോര്‍ഗിനിയില്‍ മുംബൈ നഗരത്തില്‍ കറങ്ങി നടന്ന് രണ്‍വീര്‍, വീഡിയോ
Updated on
1 min read

ഢംബര വാഹനമായ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. തന്റെ പുതിയ വാഹനത്തില്‍ മുംബൈയില്‍ പാറി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. താല്‍കാലിക നമ്പര്‍ പതിച്ച കാറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 

നേരത്തെ അംബാനിയുടെ ലംബോര്‍ഗിനി ഉറുസ് രണ്‍വീര്‍ സിങ് ഡ്രൈവ് ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് താരം ഇപ്പോള്‍ ഇതേ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം നാല് കോടിയോളം രൂപയാണ്.

 
 
 
 
 
 
 
 
 
 
 
 
 

Baba chale Lamborghini main apne Ghar #goodnight #world #love #ManavManglani #RanveerSingh

A post shared by Manav Manglani (@manav.manglani) on

നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബിഎച്ച്പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com