ലാലേട്ടന് സംസ്കൃതത്തിൽ സംഗീതാദരമൊരുക്കി സ്റ്റീഫൻ ദേവസി, ഒപ്പം പിഷാരടിയും; വിഡിയോ 

‘സുഖമോ ജയതേ...’ എന്നു തുടങ്ങുന്ന സംസ്കൃത ഗാനമാണ് പിറന്നാൾ സമ്മാനമായി തയ്യാറാക്കിയത്
ലാലേട്ടന് സംസ്കൃതത്തിൽ സംഗീതാദരമൊരുക്കി സ്റ്റീഫൻ ദേവസി, ഒപ്പം പിഷാരടിയും; വിഡിയോ 
Updated on: 
1 min read

60-ാം ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് സംസ്കൃതത്തിൽ സംഗീതാദരവുമായി സ്റ്റീഫൻ ദേവസി. ‘സുഖമോ ജയതേ...’ എന്നു തുടങ്ങുന്ന സംസ്കൃത ഗാനമാണ് ലാലേട്ടന് പിറന്നാൾ സമ്മാനമായി തയ്യാറാക്കിയത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം ചേർന്നാണു സ്റ്റീഫൻ ഈ സംഗീത സമർപ്പണം ഒരുക്കിയിരിക്കുന്നത്. 

മുംബൈയിലെ ഫ്ലാറ്റിൽ സ്റ്റീഫൻ പാട്ടും പശ്ചാത്തല സംഗീതവുമെല്ലാം റെക്കോർഡ് ചെയ്തപ്പോൾ മോഹൻലാലിന്റെ  ജീവിതം വരച്ചിടുന്ന ശബ്ദ വിവരണം  പിഷാരടി ഫോണിൽ റെക്കോർഡ് ചെയ്ത് അയക്കുകയായിരുന്നു. പശ്ചാത്തല സംഗീതം പുർണമായും ഒരുക്കിയതു കീബോർഡിലാണ്.  ധനേഷ് നമ്പൂതിരിയാണു സംസ്കൃതം വരികൾ എഴുതിയത്. എഡിറ്റിങ് നിർവഹിച്ചത് നിർമ്മൽജിൽസൺ ആണ്.

‘ലാലേട്ടാ... ഞാൻ ഒരു കടുംകൈ ചെയ്യുകയാണ്. എനിക്കറിയാവുന്ന ഒരു ഭാഷയിലെയും വാക്കുകൾ പോരാതെ വരുന്നു മോഹൻലാൽ എന്ന മഹാനടനെ വിശേഷിപ്പിക്കാൻ. അതുകൊണ്ട് പിറന്നാൾ ആശംസിക്കാൻ ഞാൻ കുറച്ചു സംസ്കൃതം  കടം വാങ്ങിച്ചു’- എന്ന് കുറിച്ചാണ് സ്റ്റീഫൻ വിഡിയോ പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER