ലിജോയുടെ 'വാലിബനും ജയിംസും' ഒരു മേശയ്‌ക്ക് അപ്പുറവും ഇപ്പുറവും; ദുബൈയിൽ കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും

കേരളത്തില്‍ മുന്നൂറിലധികം തിയറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസിനെത്തിയത്
മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ദുബൈയില്‍
മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ദുബൈയില്‍ഇന്‍സ്റ്റഗ്രാം
Updated on
1 min read

ദുബൈയിൽ കുടുംബസമേതം ഒത്തുകൂടി മമ്മൂട്ടിയും മോഹൻലാലും. ദുബൈയിലെ ഒരു കഫെയിൽ നിന്നെടുത്ത ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയ്‌ക്ക് പുറത്ത് നല്ല സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബൻ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. 'ലിജോയുടെ വാലിബനും ജയിംസും ഒന്നിച്ചപ്പോൾ...' എന്നാണ് ആരാധകരുടെ കമന്റുകൾ ഏറെയും. വാലിബന് മുൻപ് ലിജോ സംവിധാനം ചെയ്‌ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്‌ത കഥാപാത്രമാണ് ജയിംസ്.

എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോകുന്നതിനിടെയാണ് മോഹൻലാലിന്റെ ദുബൈ സന്ദർശനം. ഇതിനിടെ ദുബൈയിൽ വെച്ചു തന്നെ അദ്ദേഹവും സുഹൃത്ത് സമീർ ഹംസയുൾപ്പെടെയുള്ളർ മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ കണ്ടു. അതേസമയം സ്വകാര്യ സന്ദർശനത്തിനാണ് മമ്മൂട്ടി കുടുംബസമേതം ദുബൈയിൽ എത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ദുബൈയില്‍
'ഞാൻ യെസ് പറഞ്ഞു?': പ്രണയ ചിത്രവുമായി ദിയ കൃഷ്ണ, ഇത് എപ്പോ എന്ന് അനിയത്തി

കേരളത്തിൽ മൂന്നൂറിവധികം തിയറ്ററുകളിലാണ് വാലിബൻ റിലീസിനെത്തിയത്. കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച സ്ക്രീൻ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളിലാണ് മോഹൻലാലിന്റെ വാലിബൻ എത്തുന്നത്. മധു നീലകണ്ഠന്റെ ഛായ​ഗ്രഹണം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തുച്ചുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. ചിത്രത്തിൽ മോഹൻലാലിന്റെ ആശാന്റെ കഥാപാത്രം അവതരിപ്പിച്ച ഹരീഷ് പേരടിക്കും മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com