'ലൂസിഫര്‍' വരുന്നു; ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനംകൊണ്ട് സുപ്രിയ 

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ടൈറ്റില്‍ വീഡിയോയില്‍ പറയുന്നത്
'ലൂസിഫര്‍' വരുന്നു; ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനംകൊണ്ട് സുപ്രിയ 
Updated on: 
1 min read

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രഖ്യാപനവും കൂടിയാലോചനയുമല്ലാതെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നില്ല. എന്നാല്‍ ഇനി ആരാധകര്‍ക്ക് സന്തോഷിക്കാം. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിയും സംഘവും. 

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ടൈറ്റില്‍ വീഡിയോയില്‍ പറയുന്നത്. മോഹന്‍ലാലാണ് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്. പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പൃഥ്വിരാജും തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് പുറത്തുവിട്ടു. ഇതോടെ പ്രമുഖരായ നിരവധി പേരാണ് സിനിമയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. 

അതില്‍ ഏറ്റവും സ്‌പെഷ്യല്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ കമന്റായിരുന്നു. ഭര്‍ത്താവില്‍ അഭിമാനിക്കുന്നുവെന്നാണ് സുപ്രിയ കുറിച്ചത്. സിനിമ താരങ്ങളായ പാര്‍വതി, ഫര്‍ഹാന്‍ ഫാസില്‍, നസ്രിയ, ടോവിനോ തോമസ് തുടങ്ങിയവരും ചിത്രത്തിന് ആശംസകള്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com