ലൂസിഫര്‍  തുടക്കം മാത്രം ; അടുത്തത് ബോളിവുഡില്‍ ; ഹിന്ദി സിനിമ സംവിധാനം ചെയ്യാനൊരുങ്ങി പൃഥ്വിരാജ്

ഹിന്ദി സിനിമക്കായി മികച്ച സ്‌ക്രിപ്റ്റ് കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ്
ലൂസിഫര്‍  തുടക്കം മാത്രം ; അടുത്തത് ബോളിവുഡില്‍ ; ഹിന്ദി സിനിമ സംവിധാനം ചെയ്യാനൊരുങ്ങി പൃഥ്വിരാജ്
Updated on
1 min read

ലൂസിഫറിന് പിന്നാലെ, ബോളിവുഡിലും ഒരു കൈ നോക്കാന്‍ ഉറച്ച് പൃഥ്വിരാജ്. ഹിന്ദിയില്‍ ഉടന്‍ സിനിമ സംവിധാനം ചെയ്‌തേക്കുമെന്ന് പൃഥ്വിരാജ് സൂചിപ്പിച്ചു. ഹിന്ദി സിനിമ ഒരുക്കുന്നത് തന്റെ മനസ്സിലുണ്ട്. ഉടന്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും പൃഥ്വി സൂചിപ്പിച്ചു. 

ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യാദൃശ്ചികമായി ഒന്നു രണ്ട് സ്‌ക്രിപ്റ്റുകള്‍ വായിക്കാനിടയായി. എന്നാല്‍ അത് തന്നെ ആകര്‍ഷിച്ചില്ല. ഹിന്ദി സിനിമക്കായി മികച്ച സ്‌ക്രിപ്റ്റ് കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. 

സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് പൃഥ്വിരാജ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ആദ്യമായി സംവിധായക വേഷമണിയുന്ന ലൂസിഫറില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് പൃഥ്വിരാജ്. നയനാണ് പൃഥ്വിരാജ് അഭിനയിക്കുന്ന, ഈ വര്‍ഷം ഉടന്‍ പുറത്തുവരാനിരിക്കുന്ന സിനിമ.
 

അതേസമയം ബോളിവുഡിലും പൃഥ്വിരാജ് അപരിചിതനല്ല. മലയാളം, തമിഴ് എന്നിവക്കു പുറമേ, ഹിന്ദി സിനിമയിലും പൃഥ്വി് അഭിനയിച്ചിട്ടുണ്ട്. ഐയ്യ, ഔറംഗസേബ്, നാം ശബാന എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ച് ബോളിവുഡ് ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com