ലോകത്തെ മികച്ച നൂറു സിനിമകളില്‍ ഒരൊറ്റ ഇന്ത്യന്‍ ചിത്രം മാത്രം; ബിബിസിയുടെ പട്ടിക പുറത്ത്

1995ല്‍ സത്യജിത്ത് റായ് സംവിധാനം ചെയ്ത ബംഗാളി ചിത്രം പഥേര്‍ പാഞ്ചാലിയാണ് ബിബിസി തിരഞ്ഞെടുക്കപ്പെട്ട ആ ചിത്രം.
ലോകത്തെ മികച്ച നൂറു സിനിമകളില്‍ ഒരൊറ്റ ഇന്ത്യന്‍ ചിത്രം മാത്രം; ബിബിസിയുടെ പട്ടിക പുറത്ത്
Updated on
1 min read

റ്റവും മികച്ച 100 വിദേശഭാഷചിത്രങ്ങളുടെ ലിസ്റ്റ് ബിബിസി പുറത്തു വിട്ടു. 21ാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പട്ടികയാണ് ബിബിസി പുറത്തുവിട്ടത്. ഒരു ഇന്ത്യന്‍ ചിത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. 1995ല്‍ സത്യജിത്ത് റായ് സംവിധാനം ചെയ്ത ബംഗാളി ചിത്രം പഥേര്‍ പാഞ്ചാലിയാണ് ബിബിസി തിരഞ്ഞെടുക്കപ്പെട്ട ആ ചിത്രം.

43 രാജ്യങ്ങളിലുള്ള 200 സിനിമാ നിരൂപകര്‍ ചേര്‍ന്നാണ് അനേകം ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് ഈ 100 സിമിമകള്‍ തിരഞ്ഞെടുത്തത്. 24 രാജ്യങ്ങളില്‍ നിന്നുള്ള 19 ഭാഷകളില്‍ ഉള്ള 100 ചിത്രങ്ങള്‍ 67 സംവിധായകരുടേതാണ്. ചില സംവിധായകരുടെ ഒന്നിലധികം ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും നന്നായി റേറ്റിങ് ലഭിച്ച 27 ചിത്രങ്ങളും ഫ്രെഞ്ച് ഭാഷയില്‍ ഉള്ളതാണ്. ഇറ്റാലിയന്‍, ജാപ്പനീസ് ഭാഷകളില്‍ നിന്ന് 11 ചിത്രങ്ങളുണ്ട്. 12 എണ്ണം മാന്‍ഡറിന്‍ ഭാഷയില്‍ ഉള്ളതാണ്. ഇന്ത്യന്‍ ചിത്രം പഥേര്‍ പാഞ്ചാലി 100ല്‍ 15മത് സ്ഥാനത്താണ്. 

ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായ എഴുതിയ പഥേര്‍ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി 1955ല്‍ പുറത്തിറങ്ങിയ 'പഥേര്‍ പാഞ്ചലി' സത്യജിത് റേയുടെ ആദ്യ സംവിധാന സംരംഭമാണ്. 1920 കളിലെ ബംഗാളിന്റെ ഗ്രാമീണ ജീവിതത്തെ വരച്ചുകാട്ടിയ ചിത്രം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചുപറ്റിയ ആദ്യ ചിത്രമായ പഥേര്‍ പാഞ്ചലി 1956-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ഹ്യൂമണ്‍ ഡോക്യുമെന്റ് പുരസ്‌കാരം നേടിയിരുന്നു

അക്കിറ കുറോസോവയുടെ 1954ല്‍ പുറത്തിറങ്ങിയ 'സെവന്‍ സാമുറായ്' ആണ് ഏറ്റവും മികച്ച ചിത്രം. വിക്‌റ്റോറിയോ ഡി സിക്ക സംവിധാനം ചെയ്ത് 1948ല്‍ പുറത്തിറങ്ങിയ 'ബൈസിക്കിള്‍ തീവ്‌സ്' ആണ് രണ്ടാമത്തെ മികച്ച ചിത്രം. അതേസമയം 100 ചിത്രങ്ങില്‍ 4 വനിതാ സംവിധായകരുടെ ചിത്രങ്ങളേ ഉള്‍പ്പെടുത്തിയുള്ള എന്ന വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com