ലോക്ക്ഡൗണിൽ പൂർത്തിയാക്കിയ പുതിയ ചിത്രം; ശ്യാമിലിക്ക് അഭിനന്ദനവുമായി ആരാധകർ 

പുതിയതായി വരച്ച ചിത്രം പങ്കുവച്ചുകൊണ്ടാണ് ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്
ലോക്ക്ഡൗണിൽ പൂർത്തിയാക്കിയ പുതിയ ചിത്രം; ശ്യാമിലിക്ക് അഭിനന്ദനവുമായി ആരാധകർ 
Updated on
1 min read

ലോക്ക്ഡൗൺ പ്രമാണിച്ച് ഒഴിവുസമയം ചിത്രരചനയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് നടി ശ്യാമിലി. പുതിയതായി വരച്ച ചിത്രം പങ്കുവച്ചുകൊണ്ടാണ് ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. ‌

‘വീട്ടിലിരിക്കൂ, നിങ്ങളുടെ കഴിവിനെ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാക്കൂ, ഇഷ്ടത്തെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂ’ എന്ന് കുറിച്ചുകൊണ്ടാണ് താൻ പൂർത്തീകരിച്ച പുതിയ ചിത്രം താരം ആരാധകരുമായി പങ്കുവച്ചത്. താരത്തിന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. 

മുമ്പും ശാലിനി വരച്ച ചിത്രങ്ങൾ പ്രേക്ഷകരു‌ടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ഒരു ആർട്ട് ഗാലറിയിൽ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com