ലോക്ക്ഡൗണ്‍ കാലത്ത് ജിവന്‍ നിലനിര്‍ത്തിയത് കൊച്ചുമകനുമൊത്തുള്ള ടിക് ടോക്ക്; നടി  ജൂഡി ഡെഞ്ച് പറയുന്നു 

ജൂഡിയും 23കാരനായ ചെറുമകനും ഒന്നുച്ചുള്ള ടിക് ടോക്കുകള്‍ ലോക്ക്ഡൗണിനിടയില്‍ ഏറെ വൈറലായിരുന്നു
ലോക്ക്ഡൗണ്‍ കാലത്ത് ജിവന്‍ നിലനിര്‍ത്തിയത് കൊച്ചുമകനുമൊത്തുള്ള ടിക് ടോക്ക്; നടി  ജൂഡി ഡെഞ്ച് പറയുന്നു 
Updated on
1 min read


ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ ആപ്പിനെക്കുറിച്ചുള്ള താരങ്ങളുടെ പ്രതികരണങ്ങള്‍ ഏറെ ശ്രദ്ധനേടുകയാണ്.സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും പിന്തുണച്ചും പല സിനിമാതാരങ്ങളടക്കം രംഗത്തുവന്നിരുന്നു. പല പ്രമുഖ ടിക് ടോക്ക് താരങ്ങളും അവരുടെ അഭിപ്രായം തുറന്നുപറയുകയുണ്ടായി. എന്നാലിപ്പോള്‍ ഹോളിവുഡ് നടി ജൂഡി ഡെഞ്ച് ടിക് ടോക്കിനെക്കുറിച്ച് പറഞ്ഞതാണ് വാര്‍ത്തയാകുന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത് തന്റെ ജീവിതം നിലനിര്‍ത്തിയത് ടിക് ടോക്കാണെന്നാണ് നടിയുടെ വാക്കുകള്‍. ജൂഡിയും 23കാരനായ ചെറുമകനും ഒന്നുച്ചുള്ള ടിക് ടോക്കുകള്‍ ലോക്ക്ഡൗണിനിടയില്‍ ഏറെ വൈറലായിരുന്നു. ടിക് ടോക്കാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് പറയുമ്പോഴും തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് സമ്മതിക്കുകയാണ് 85കാരിയായ ജൂഡി. 

' സാം ടെക്‌നിക്കല്‍ തലത്തില്‍ ചിന്തിക്കുന്ന ആളാണ്, അവന് കുറേ ഐഡിയകള്‍ ഉണ്ടായിരുന്നു. എന്റെയടുത്ത് വളരെ കര്‍ക്കശമായി നിന്ന് റിഹേഴ്‌സല്‍ ചെയ്യിപ്പിച്ച് വിഡിയോകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു', ജൂഡി പറഞ്ഞു. 

ഓരോ ദിവസവും അനിശ്ചിതത്വം തുടര്‍ന്നിരുന്നതിനാല്‍ എന്ത് ചെയ്യും എന്നാലോചിച്ചാണ് എന്നും രാവിലെ ഉറക്കമുണര്‍ന്നിരുന്നതെന്ന് ജൂഡി പറയുന്നു. എഴുന്നേറ്റ് കഴിയുമ്പോള്‍ ഇന്ന് ഏത് ദിവസമാണ്!, എത്രയാ ഡേറ്റ്? എന്നൊക്കെയാണ് ചിന്തിക്കുന്നത്. ചിലപ്പോഴൊക്കെ മാസമേതാണ് എന്നുപോലും ഓര്‍മ്മവരില്ല. അതുകഴിയുമ്പോള്‍ ഇന്ന് എന്ത് ചെയ്യും എന്നായിരിക്കും അടുത്ത ചിന്ത', ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ജൂഡി ഓര്‍ത്തെടുക്കുന്നു. ഇതിനാലാണ് ടിക് ടോക്ക് ലോക്ക്ഡൗണ്‍ കാലത്ത് തന്റെ ജീവന്‍ നിലനിര്‍ത്തി എന്ന് പറഞ്ഞത് എന്ന് താരം പറയുന്നു. കുറച്ച് ചിത്രംവരയും സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളും ടിക് ടോക്ക് റിഹേഴ്‌സലും വിഡിയോ പിടിക്കലുമായിരുന്നു ലോക്ക്ഡൗണിലെ നേരംമ്പോക്കുകള്‍ എന്ന് പറയുകയാണ് നടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com