കുടുംബം പോറ്റാന്‍ പ്രമുഖ ഹാസ്യതാരം പച്ചക്കറി വില്‍പ്പനയുമായി വീടുകളില്‍; ഒപ്പം കോവിഡ് ബോധവത്കരണവും

ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ താരത്തിന്റെ നിരവധി കോമഡി ഷോകള്‍ റദ്ദാക്കേണ്ടി വന്നു
കുടുംബം പോറ്റാന്‍ പ്രമുഖ ഹാസ്യതാരം പച്ചക്കറി വില്‍പ്പനയുമായി വീടുകളില്‍; ഒപ്പം കോവിഡ് ബോധവത്കരണവും
Updated on
1 min read

ഭുവനേശ്വര്‍: ലോക്ക്ഡൗണില്‍ കുടുംബം പുലര്‍ത്താന്‍ പച്ചക്കറി കച്ചവടുമായി പ്രമുഖ ചലചിത്രതാരം. ഒഡിയ സിനിമയിലെ പ്രമുഖ ഹാസ്യതാരം ബ്ലാക്ക് രവി എന്നറിയപ്പെടുന്ന രവികുമാറാണ് പച്ചക്കറി വില്‍പ്പനയുമായി രംഗത്തെത്തിയത്. വീടുകള്‍ തോറും കയറിയിറങ്ങിയാണ് താരത്തിന്റെ പച്ചക്കറി വില്‍പ്പന.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ താരത്തിന്റെ നിരവധി കോമഡി ഷോകള്‍ റദ്ദാക്കേണ്ടി വന്നു. ഇതോടെ കുടുതല്‍ അംഗങ്ങളുള്ള കുടുംബം പോറ്റാന്‍ ഇരുചക്രവാഹനങ്ങളില്‍ പച്ചക്കറി വില്‍പ്പന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം മുട്ടക്കച്ചവടം നടത്തിയെങ്കിലും കുടുംബത്തിന്റെ ദിവസചെലവിനുള്ള പണം ലഭിക്കാത്ത സാഹചര്യത്തിലാണ് പച്ചക്കറി വില്‍പ്പന ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് താരം പറയുന്നു. നിരവധി ഒഡിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പച്ചക്കറികള്‍ വില്‍ക്കുന്നതിനൊപ്പം കൊറോണ വൈറസിനെതിരെ പോരാടന്‍ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com