വക്കീലില്‍ നിന്ന് സെക്‌സ് വര്‍ക്കറിലേക്ക്; ലൈംഗികതൊഴിലാളിയായി വേഷമിടാന്‍ റിച്ച ഛദ്ദ      

'അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേ' എന്ന ചിത്രത്തിലാണ് റിച്ച അഭിനയിക്കുന്നത്
വക്കീലില്‍ നിന്ന് സെക്‌സ് വര്‍ക്കറിലേക്ക്; ലൈംഗികതൊഴിലാളിയായി വേഷമിടാന്‍ റിച്ച ഛദ്ദ      
Updated on
1 min read

സെക്ഷന്‍ 375 എന്ന ചിത്രത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ വേഷം ഗംഭിരമാക്കി കൈയ്യടി നേടിയ നടി റിച്ച ഛദ്ദ തന്റെ അടുത്ത സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന 'അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേ' എന്ന ചിത്രത്തിലാണ് റിച്ച അഭിനയിക്കുന്നത്. ലൈംഗിക തൊഴില്‍ ചെയ്യുന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 

"ഞാനിപ്പോള്‍ എല്ലാത്തരം വേഷങ്ങളും ചെയ്യുന്നുണ്ട്. എന്റെ വ്യക്തിത്വത്തിലുള്ള എല്ലാ ഭാവങ്ങളും പരിശോധിക്കാനാണ് എന്റെ ശ്രമം. അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേയില്‍ സോഫ്ടി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്", റിച്ച പറഞ്ഞു. 

കോമഡിയാണ് തനിക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടമെന്നും അതുകൊണ്ടുതന്നെ താന്‍ ഈ വേഷം ശരിക്കും ആസ്വദിക്കുകയാണെന്നും റിച്ച പറഞ്ഞു. 375ലെ കഥാപാത്രത്തിന് ശേഷം പ്രേക്ഷകര്‍ തന്നെ വ്യത്യസ്തമായ ഒരു വേഷത്തില്‍ കാണും എന്നതും സന്തോഷമുള്ള കാര്യമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com