വനിതയുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റർ പോളിനെതിരെ മുൻ ഭാര്യ; വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് പരാതി

കഴിഞ്ഞ ഏഴ് വർഷങ്ങളായി ഇവർ പിരിഞ്ഞു ജീവിക്കുകയാണ്
വനിതയുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റർ പോളിനെതിരെ മുൻ ഭാര്യ; വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് പരാതി
Updated on
1 min read

ടി വനിത വിജയകുമാറും പീറ്റർ പോളും ഇന്നലെയാണ് വിവാഹിതരായത്. അതിന് പിന്നാലെ പീറ്ററിനെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഭാര്യ എലിസബത്ത് ഹെലൻ. താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് വനിതയെ വിവാഹം കഴിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കിക്കൊണ്ടാണ് പരാതി. 

വടപ്പളനി പോലീസ് സ്റ്റേഷനിൽ എത്തിയാണ് എലിസബത്ത് പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഇവർ പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ വനിതയോ പീറ്ററോ തയാറായിട്ടില്ല. അതിനിടെ പരാതി നൽകാനായി വിവാഹം കഴിയാൻ കാത്തിരുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നും ആഴ്ചകൾക്ക് മുൻപ് തന്നെ വാർത്ത വന്നിരുന്നു. 

നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ബി​ഗ് ബോസിൽ പങ്കെടുത്ത് വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയായിരുന്നു വിവാഹം. ക്രിസ്ത്യൻ ആചാരപ്രകാരം ചെന്നൈയിൽ വെച്ചാണ് വിവാഹം നടന്നത്. താരത്തിന്റെ മുൻ വിവാഹത്തിലെ രണ്ട് മക്കളാണ് ബ്രൈഡ് മേഡായി എത്തിയത്. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com