വഴിയരികിലെ ഹോർഡിങ്ങിൽ കണ്ട പെൺകുട്ടിയെ ഇഷ്ടപ്പെട്ടു, ലിജോ ജോസും വിജയ് ബാബുവും ലിച്ചിയെ കണ്ടെടുത്തത് ഇങ്ങനെ

രാജഗിരി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അന്നയുടെ സിനിമപ്രവേശനം
വഴിയരികിലെ ഹോർഡിങ്ങിൽ കണ്ട പെൺകുട്ടിയെ ഇഷ്ടപ്പെട്ടു, ലിജോ ജോസും വിജയ് ബാബുവും ലിച്ചിയെ കണ്ടെടുത്തത് ഇങ്ങനെ
Updated on
1 min read

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായി എത്തിയാണ്  അന്ന രാജൻ മലയാളികളുടെ മനസു കീഴടക്കുന്നത്. രാജഗിരി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അന്നയുടെ സിനിമപ്രവേശനം. റോഡരികിൽ വെച്ചിരിക്കുന്ന ആശുപത്രിയുടെ ഹോർഡിങ്ങിലൂടെയാണ് അന്ന  സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടേയും നിർമാതാവ് വിജയ് ബാബുവിന്റേയും മനസ് കീഴടക്കുന്നത്. അങ്കമാലി ഡയറീസിലേക്ക് അന്ന എത്തിയതിനെക്കുറിച്ചുള്ള വിബിൻ നാഥ് എന്ന പ്രേക്ഷകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

‘ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോർഡിങ് കാണുന്നു.. അതിലെ നഴ്സായി നിൽക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു.. പ്രാരാബ്ദങ്ങൾക്കിടയിൽ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകർ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പർ ഹിറ്റ്‌ ആകുന്നു..ലിച്ചി..തൃശ്ശൂർ കോവിലകത്ത്പാടത്ത് നിന്നും കണ്ടപ്പോൾ’- കുറിപ്പിൽ പറയുന്നു. 

ലിച്ചിയായി മലയാളികളുടെ സ്നേഹം നേടിയ അന്നയെ തേടി പിന്നീട് കൈനിറയെ അവസരങ്ങളാണ് വന്നത്. മോഹൻലാലിന്റേയും ജയറാമിന്റേയുമെല്ലാം നായികയായി അന്ന എത്തി. വിഷ്ണു ഉണ്ണികൃഷ്ണൻ നായികനാവുന്ന രണ്ടാണ് അന്നയുടെ പുതിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com