ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ടിരിക്കുകയാണെങ്കിലും ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ വീണ്ടും തരംഗമായി മാറാൻ ശ്രീശാന്തിന് സാധിച്ചിരുന്നു. ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടുവെങ്കിലും വളരെ നല്ല പിന്തുണയാണ് ശ്രീശാന്തിന് ലഭിച്ചത്. ബിഗ് ബോസിലൂടെ ദീപികയും ശ്രീശാന്തും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു. ദീപിക തന്റെ സഹോദരിയെപ്പോലെയാണെന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ദീപികയ്ക്ക് വേണ്ടി ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാന്‍ പോലും ശ്രീശാന്ത് തയ്യാറായി.
ബിഗ് ബോസിന് ശേഷം ദീപികയും ശ്രീശാന്തും ഊഷ്മളമായ ബന്ധം കാത്തു പോന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ദീപികയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ശ്രീശാന്ത്.
തന്റെ ഭാര്യ യെ ദീപിക ഇൻസ്റ്റഗ്രാമിൽ അണ്‍ഫോളോ ചെയ്തതിനാലാണ് താനും ദീപികയെ അൺഫോളോ ചെയ്തിരിക്കുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. തന്റെ ഭാര്യഭുവനേശ്വരിയെ ബഹുമാനിക്കാത്തവരെ താനും ബഹുമാനിക്കുകയില്ല. ദീപികയുടെ ആരാധകര്‍ തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും അപമാനിക്കുന്നു. അവരെ പറഞ്ഞ് വിലക്കേണ്ടത് ദീപികയുടെ കടമയാണ്. പക്ഷേ അവരത് ചെയ്യുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്തിനെതിരേ ദീപികയുടെ ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവുമായി രംഗത്ത് വന്നപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭുവനേശ്വരിയിപ്പോള്‍.
സാമൂഹിക മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നതും അണ്‍ഫോളോ ചെയ്യുന്നതും അത്ര വലിയ വിഷയമല്ലെന്ന് ഭുവനേശ്വരി പറയുന്നു. വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും, എന്നാല്‍ ബുദ്ധിയുള്ളവര്‍ കത്തിയെടുത്ത് ചരടറുത്ത് വിഡ്ഢികളില്‍ നിന്ന് മാറി നില്‍ക്കും- ഭുവനേശ്വരി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഭുവനേശ്വരിയുടെ ട്വീറ്റിന് താഴെ ശ്രീശാന്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടനവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates